കൊച്ചി: സീറോമലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ ഫാ. ജോമി കുമ്പുകാട്ട് നിയമിതനായി.
നിലവിൽ രൂപതയുടെ കീഴിലുള്ള കുട്ടിക്കാനം മരിയൻ കോളജിൽ സേവനം ചെയ്തുവരികയായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽനിന്ന് കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സയൻസിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആറു വർഷമായി എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല നിർവഹിച്ചിരുന്ന ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. സെബി കുളങ്ങര സേവനകാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനം.
സഭയുടെ സ്ഥിരം സിനഡിന്റെ അംഗീകാരത്തോടെ ഇന്റർനെറ്റ് മിഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാശേരിയാണ് പുതിയ നിയമനം നടത്തിയത്. ജൂലൈ ഒന്നിന് നിയമനം പ്രാബല്യത്തിൽ വരും.